9 April 2025
Kerala State Co – Operative Service Junior Clerk Notification
Kerala State Co – Operative Service Examination Board
🔥 Junior Clerk നോട്ടിഫിക്കേഷൻ
👉കാറ്റഗറി നം : 8/2025
👉ഒഴിവുകൾ :160
👉ശമ്പള സ്കെയിൽ : 12000- 44000
👉വിദ്യാഭ്യാസ യോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം, സബോർഡിനേറ്റ് പേഴ്സൺ കോ- ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ), സഹകരണം ഐച്ഛിക വിഷയമായി എടുത്ത ബികോം ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (HDC or HDC and BM), അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ- ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ (ഒരു വർഷത്തെ റെഗുലർ കോഴ്സ്) HDC or HDCM, അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ BSc (Co-operation and Banking) ഉള്ളവർക്കും അപേക്ഷിക്കാം.
👉പ്രായപരിധി : 01/01/2025 ൽ 18 വയസ്സ് തികഞ്ഞിരിക്കേണ്ടതും 40 വയസ്സ് കഴിയാൻ പാടില്ലാത്തതുമാണ്.
👉SC/ST വിഭാഗത്തിൽ പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ് അനുവദിക്കും
👉 മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും വിമുക്തഭടന്മാർക്കും EWS വിഭാഗക്കാർക്കും മൂന്നുവർഷത്തെ ഇളവു ലഭിക്കുന്നതാണ്
👉 ഭിന്നശേഷിക്കാർക്ക് (40% മോ അതിൽ കൂടുതലോ ഉള്ളവർക്ക്) 10 വർഷത്തെ ഇളവും വിധവകൾക്ക് അഞ്ചുവർഷത്തെ ഇളവും ലഭിക്കുന്നതാണ്.
👉 പരീക്ഷ : 100 മാർക്കിന്റെ OMR പരീക്ഷ( 1.15 മണിക്കൂർ )
👉ചോദ്യങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ഉണ്ടായിരിക്കുന്നതാണ്.
👉അഭിമുഖം : ഒരു സംഘം/ ബാങ്കിന്റെ യോഗ്യത ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് അഭിമുഖത്തിന് പരമാവധി 20 മാർക്കാണ് നിശ്ചയിച്ചിട്ടുള്ളത്. അഭിമുഖത്തിന് ഹാജരായാൽ മിനിമം 4 മാർക്ക് ലഭിക്കുന്നതാണ് ബാക്കി 16 മാർക്ക് അഭിമുഖത്തിലെ പ്രകടനത്തിനാണ്.
👉 അപേക്ഷ ഫീസ് : ഒന്നിൽ കൂടുതൽ സംഘം/ ബാങ്കുകളിലേക്ക് അപേക്ഷിക്കാം. ഒരു സംഘം/ ബാങ്കിന് 150 രൂപയും തുടർന്നുള്ള ഓരോ സംഘം/ ബാങ്കിനും 50 രൂപ വീതം അധിക പരീക്ഷാഫീസായി അടയ്ക്കണം.
👉 ഉദ്യോഗാർത്ഥികൾ പരീക്ഷാ ഫീസിനോടൊപ്പം 18% ജി എസ് ടി കൂടി അടയ്ക്കേണ്ടതാണ് .
👉 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുൻപായി നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ളവർ മാത്രമേ അപേക്ഷ സമർപ്പിക്കാവൂ.
👉അപേക്ഷ അയക്കേണ്ട വിധം: സഹകരണ സർവീസ് പരീക്ഷ ബോർഡിന്റെ വെബ്സൈറ്റ് ആയ www.keralacseb.kerala.gov.in ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.തപാൽ മുഖേന അയക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല
👉 അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ My application ൽ നിന്ന് അപേക്ഷ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
👉അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:2025 ഏപ്രിൽ 30 (30/04/2025)
Dots Academy
Browse more exam updates
